ഫിറ ഫൈബര്‍ റിച്ച് ഓട്സ് ഈ മാസം മുതല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. കൊച്ചി അഡ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന സ്വാക് എക്സിബിഷനിലെ ഫിറ ഫുഡിന്റെ സ്റ്റാളില്‍ നടന്ന ചടങ്ങില്‍ ഫിറ ഓട്സ് ലോഞ്ച് ചെയ്തു. ഫിറ സിഇഒ ഷൈന്‍ ശിവപ്രസാദ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ തോമസ് ചിറയത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ ഫൈബര്‍ ഉണ്ടെന്നുള്ളതാണ് ഫിറ ഓട്സിന്റെ പ്രത്യേകത. എക്സ്ട്രാ ഫൈബര്‍ റിച്ചായിട്ടുള്ള ഫിറ ചീയസീഡ്സ് ഓട്സും ഉപഭോക്താക്കളിലേക്ക് ഫിറ എത്തിക്കുന്നു. കൂടാതെ ചീസി ടൊമാറ്റോ, മഷ്റൂം, കറി പെപ്പര്‍, മസാല എന്നീ രുചികളിലും ഫിറ ഓട്സ് ലഭ്യമാക്കും.