ഗ്ലോബൽ സ്റ്റാൻഡേർഡ് ഡോർസ് ആൻഡ് വിൻഡോസിനുള്ള ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് അച്ചീവ്മെന്റ് പുരസ്കാരം ഹവായ് ഡോർസ് ആൻഡ് വിൻഡോസിന് ലഭിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ചടങ്ങിൽ സ്വിസ് എംപി നിക് ഗഗ്ഗറില്‍ നിന്ന് ഹവായ് ഗ്രൂപ്പ് സിഎംഡി മുഹമ്മദലി , ഹവായ് ഡോർസ് ആൻഡ് വിൻഡോസ് സിഇഒ എം.എ ഷാഹിദ് എന്നിവർ പുരസ്കാരം സ്വീകരിച്ചു . സൂറിച് MLA ജീൻ ഫിലിപ്പ് പിന്റോ ,സ്വിസ് ഫിനാന്‍സ് അഡ്വൈസര്‍ ക്രിസ്റ്റ്യന്‍ ഡാര്‍ബെയര്‍, ഹവായി സ്റ്റീല്‍ ഡോര്‍ എക്സിക്യൂട്ടീവ് ഡയറക്‌ടര്‍ പി.കെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവാരമുള്ള steel ഡോർസ് ആൻഡ് വിൻഡോസ് ഉല്‍പാദനവും ഷോറൂമുകളിലൂടെ നേരിട്ട് ഉപഭോക്താവിലേക്ക് എത്തിക്കുന്ന സംവിധാനവുമാണ് ഹവായ് ഡോർസ് ആൻഡ് വിൻഡോസിനെ അവാർഡിനാർഹരാക്കിയത്.