വി-ഗാർഡ് ബിഗ് ഐഡിയ 2025 മത്സര വിജയികളെ പ്രഖ്യാപിച്ചു. ബിസിനസ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഭുവനേശ്വറും, ടെക്ക് ഡിസൈൻ മത്സരത്തിൽ വിഐടി യൂണിവേഴ്സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം നേടി.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളിയും ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളിയും വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നൽകി. വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായി.
ബിസിനസ്സ് പ്ലാന്‍ മത്സരത്തിൽ ഐഐഎം ജമ്മുവിനെ റണ്ണർ അപ്പും ഐഐഎം ലഖ്‌നൗവിനെ സെക്കൻഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുത്തു. ഐഐഎം നാഗ്പുർ, ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങൾക്കും അർഹരായി. ടെക്ക് ഡിസൈൻ മത്സരത്തിൽ ഐഐടി ഗുവാഹട്ടി റണ്ണർ അപ്പ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഐടി ബി.എച്ച്.യു വാരണാസി, ഐഐടി പാലക്കാട് എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങളും നേടി.