kerala-bank

കേരള ബാങ്കിന്‍റെ മൈക്രോ എ.ടി.എം മെഷീനുകളുടെ സേവനം നാളെ തുടങ്ങും. ഉപഭോക്താവിന്‍റെ അടുത്തെത്തുന്ന ബാങ്കിന്‍റെ ബിസിനസ് കറസ്പോണ്ടന്‍റുമാര്‍ കൊണ്ടുവരുന്ന ഈ മെഷീന്‍ വഴി 10,000 രൂപ വരെ പണമായി പിന്‍വലിക്കാം. കൂടുതല്‍ തുക വേണമെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്തും തരും. നാളെ കൊച്ചിയില്‍ നടക്കുന്ന ഐ.ടി കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സംസ്ഥാനവ്യാപകമായി 800 ബിസിനസ് കറസ്പോണ്ടന്‍റുമാരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബാങ്കിങ് ഉപഭോക്താക്കളുടെ എണ്ണം രണ്ടുലക്ഷത്തി പതിനയ്യായിരത്തിലേക്ക് ഉയര്‍ന്നെന്നും കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

Kerala Bank Micro ATM service is set to launch tomorrow, bringing banking services to customers' doorsteps. The initiative, inaugurated by Chief Minister Pinarayi Vijayan, will enable cash withdrawals up to ₹10,000 through business correspondents.