santamonica

TOPICS COVERED

ഒരൊറ്റ ദിവസം ഏറ്റവും അധികം വിനോദസഞ്ചാരികളെ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോയതിന്റെ റെക്കോർഡ് സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സ്വന്തമാക്കി. 70ലേറെ രാജ്യങ്ങളിലേക്ക് 1,760. വിനോദസഞ്ചാരികളാണ് സാന്റാ മോണിക്കയിലൂടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയ ചരിത്ര യാത്രക്ക് മുന്നോടിയായി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ‘ദ ഗ്രാൻഡ് ട്രാവൽ സാഗ’യിൽ യാത്രക്കാർ ഒത്തുകൂടി. ലോകയാത്രയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപങ്ങൾ മാറ്റിയെഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സി.എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.

ENGLISH SUMMARY:

Santa Monica Tours sets a new record by transporting the most tourists to various countries in a single day. This achievement highlights their innovative approach to global travel, solidifying their position as a leader in the tourism industry.