55 വർഷത്തെ സേവന പാരമ്പര്യമുള്ള ആലപ്പുഴയിലെ പ്രിമിയർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭം പ്രിമിയർ ഹോം എസൻഷ്യൽസ് ആലപ്പുഴ വഴിച്ചേരിയിൽ പ്രവർത്തനം തുടങ്ങി. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.കെ. ജയമ്മ ആദ്യ വിൽപന നടത്തി . നഗരസഭ വൈസ് ചെയർമാൻ പി.എസ്. എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ നസീർ പുന്നക്കൽ, എ.എസ്. കവിത, വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു, മാതാ സീനിയർ സെക്കന്‍ഡറി സ്കൂൾ മാനേജർ ഫാ. രഞ്ജിത് മഠത്തിറമ്പിൽ, മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസീസ് കൊടിയനാടു തുടങ്ങിയവർ സന്നിഹിതരായിരുന്നു.1969 ൽ കെ.എം. പോൾ സ്ഥാപിച്ച പ്രീമിയർ സ്റ്റോർ മൊത്തവിതരണ, സൂപ്പർമാർക്കറ്റ് രംഗത്ത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട്.