ഓണക്കാലത്ത് വസ്ത്ര വിപണിയിലെ വൈവിധ്യവുമായി രാജകുമാരി വെഡിങ്സ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന സകല വിഭവങ്ങളും ഒരു കുടക്കീഴിലുണ്ട്. വിദേശയാത്ര ഉള്‍പ്പെടെയുള്ള ഭാഗ്യാന്വേഷണവും നിരവധി സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാജകുമാരി ഗ്രൂപ്പ് ഭാരവാഹികള്‍ അറിയിച്ചു.
ഓണക്കാലത്ത് മലയാളികളുടെ ഇഷ്ടങ്ങളിലൊന്നായ കസവ് സാരിയില്‍ തുടങ്ങി പട്ടിന്‍റെ പകിട്ട് വരെ നീളുന്ന നൂറിലേറെ വൈവിധ്യം. വസ്ത്രവും, ഹോം അപ്ലയ്ന്‍സും, ചെരുപ്പുകളും, ജ്വല്ലറിയും, ബൊട്ടിക്വും തുടങ്ങി ഒരു കുടക്കീഴില്‍ വിസ്മയങ്ങളുടെ നിറയെ കാഴ്ചയാണുള്ളത്. വിദേശ യാത്രയുള്‍പ്പെടെയുള്ള മികച്ച ഭാഗ്യാന്വേഷണവും സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി രാജകുമാരി വെഡിങ്സ് കരുതിയിട്ടുണ്ട്.
ഏത് തരത്തിലുള്ള ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന നിറയെ വിഭവങ്ങള്‍ ഓണക്കാലത്തെ ഒരുക്കങ്ങളുടെ ഭാഗമാകുമ്പോള്‍ വിപണിയില്‍ ഇനിയും തിരക്കേറും. സമ്മാനപദ്ധതിയിലും കരുതലിലും കുട്ടികളുടെ ഇഷ്ടങ്ങളിലുമെല്ലാം ഏറെ കൗതുകമുണ്ട്. ഓരോരുത്തരും ഏറെ ആവേശത്തോടെയാണ് പദ്ധതികളെ സ്വീകരിക്കുന്നതെന്ന് വിപണിയിലെ തിരക്ക് തെളിയിക്കുന്നു.