കല്യാൺ സിൽക്‌സിന്റെ പുതിയ വലിയ ഷോറൂം ഇനി പട്ടാമ്പിയിലും. വസ്ത്ര വിപണന രംഗത്ത് ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കല്യാൺ സിൽകസ് സെലക്ട് പട്ടാമ്പി പെരിന്തൽമണ്ണ റോഡിലാണ് പ്രവർത്തനം തുടങ്ങിയത്. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ഉദ്ഘാടനം നിർവഹിച്ചു.
മൂന്ന് നിലകളിലായി 15000 ചതുരശ്ര അടിയിലാണ് ഷോറൂം. റെഡി-ടു-സ്റ്റിച്ച് ചുരിദാർ, വെസ്റ്റേൺ വെയർ, റെഡിമെയ്‌ഡ് ചുരിദാർ എന്നിവയുടെ വലിയ കളക്ഷനുകൾ. കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നെയ്‌തെടുത്ത സാരികൾ, മംഗല്യപട്ടിലെ പുത്തൻ ശ്രേണികൾ, ദാവണി, ലാച്ച...അങ്ങനെയെല്ലാം ഇവിടെയുണ്ട്. കല്യാൺ സിൽക്സ് സെലക്ട് എന്ന പേരിൽ ഇന്ത്യയിലെ ചെറുപട്ടണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഷോറൂമാണ് പട്ടാമ്പിയിൽ തുറന്നത്. പെരിന്തൽമണ്ണ റോഡിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എംഎൽഎ നിർവഹിച്ചു.
ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പട്ടാമ്പി നിവാസികൾക്ക് എളുപ്പത്തിൽ സാധിക്കുമെന്നും കൂടുതൽ വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ തയ്യാറാണെന്നും കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ തദ്ദേശ ജനപ്രതിനിധികൾ, വ്യാപാരികളും സന്നദ്ധ സംഘടന പ്രതിനിധികളുമടക്കം നൂറുകണക്കിനാളുകൾ ഉദ്‌ഘാടനത്തിനെത്തി.