മനോരമ സ്മാർട്ട് ഹോം എക്സ്പോയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. ഹൈബി ഈഡൻ എംപി പ്രദർശനമേള ഉദ്ഘാടനം ചെയ്തു. വീടിനെ സ്മാർട്ടാക്കാൻ സഹായിക്കുന്ന നൂറിലധികം സ്റ്റാളുകളാണ് എക്സ്പോയിൽ അണിനിരക്കുന്നത്.
ഭവന നിർമാണ രംഗത്തെ പുത്തൻ ട്രെൻഡുകൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് മനോരമ സ്മാർട്ട് ഹോം എക്സ്പോയിൽ. നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ, റോബോട്ടിക്‌സ്, സെക്യൂരിറ്റി സിസ്റ്റം, ഹോം തിയറ്റർ, സ്റ്റീൽ ഡോർസ്, സോളാർ പാനലുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി വീട് നിർമാണത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ട്.
സ്മാർട് ലിവിങ് എക്സ്പീരിയൻസ് അനുഭവിച്ചറിയുന്നതിന് എക്സ്പീരിയൻസ് സോണും ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് സന്ദർശന സമയം. എക്സ്പോ ഞായറാഴ്ച സമാപിക്കും.