തിരുവനന്തപുരം പോത്തൻകോട് രാജകുമാരി വെഡ്ഡിങ് മാളിൽ ഫൂട്ട് വെയർ ഷോറൂം പ്രവർത്തനം തുടങ്ങി. സിനിമ താരം വിൻസി അലോഷ്യസ് ഉദ്ഘാടനം നിർവഹിച്ചു. മാളിന്‍റെ എട്ടാമത് ആനിവേഴ്സറി സെലിബ്രേഷൻ്റെ ഭാഗമായിട്ടാണ് ആണ് പുതിയ ഫൂട്ട് വെയർ ഷോറും പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫൂട്ട് വെയറുകൾ കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
ഉദ്ഘാടനവും ആനിവേഴ്സറി സെലിബ്രേഷനും പ്രമാണിച്ച് ഒട്ടനവധി ഓഫറുകളും സമ്മാനപെരുമഴയുമാണ് ഒരുക്കിയിട്ടുള്ളത്.ഹെർക്കുലിസ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ അബ്ദുൽ ലത്തീഫ് ആദ്യവില്പന നിർവഹിക്കുകയും പ്രവാസ വ്യവസായിമാരായ നജീം,ലേഖ സുനന്ദകുമാർ എന്നിവർ ഏറ്റ് വാങ്ങുകയും ചെയ്തു.