ഫർണിച്ചർ ശ്രേണികളിൽ പുതിയ മോഡലുകൾ അവതരിപ്പിച്ച് സൗത്ത് ഇന്ത്യയിലെ പ്രമുഖ ഫർണിച്ചർ ബ്രാൻഡ് ഇൻഡ്റോയൽ. നടി കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന പരസ്യവും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. സോഫ, വാഡ്രോബ്, ഡൈനിങ് സെറ്റ്, കിടക്കകൾ തുടങ്ങി വിവിധ ഫർണിച്ചർ ഉൽപ്പന്നങ്ങളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഇൻഡ്റോയൽ പുറത്തിറക്കിയിരിക്കുന്നത്.
പുതിയ തലമുറയുടെ അഭിരുചികൾക്ക് അനുസരിച്ചുള്ള ഇന്‍റര്‍നാഷണൽ ഡിസൈനുകളാണ് ഇൻഡ്റോയൽ പുറത്തിറക്കുന്നത്. കിച്ചൻ ഇന്‍റീരിയർ ഡിവിഷനും കമ്പനി വിപുലീകരിച്ചിട്ടുണ്ട്. മികച്ച ഇന്‍റീരിയർ വർക്കുകളും മോഡുലാർ കിച്ചണുകളുമാണ് ഇൻഡ്റോയലിന്‍റെ വാഗ്ദാനം. നടി കല്യാണി പ്രിയദർശൻ അഭിനയിച്ച പുതിയ പരസ്യവും കമ്പനി പുറത്തിറക്കി.
തെങ്കാശിയിലും തിരുവനന്തപുരത്തുമുള്ള യൂണിറ്റുകളിൽ ആണ് ഇൻഡ്റോയലിന്‍റെ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച ചടങ്ങിൽ മാനേജിങ് ഡയറക്ടർ സുഗതൻ ജനാർദ്ദനൻ, സിഇഒ റെജി ജോർജ്, സംവിധായകൻ ജിസ് ജോയ് തുടങ്ങിയവരും പങ്കെടുത്തു.