പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ആയ വിവോ എക്സ് ഫോൾഡ് 5 ന്റെ കേരളത്തിലെ ആദ്യ ലോഞ്ചും വിവോ എക്സ് 200 എഫ് ഇ യുടെ ആദ്യദിന റെക്കോർഡ് വില്പന ആഘോഷവും കൊച്ചിയിൽ നടന്നു.
മൈജി ഫ്യൂച്ചറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. നടൻ ആസിഫ് അലി മുഖ്യ അതിഥിയായിരുന്നു. മൈജി ചെയർമാൻ എ കെ ഷാജി, വിവോ ഇന്ത്യ സെയിൽസ് വൈസ് പ്രസിഡന്റ് ടെറി ഹോങ്ങ് എന്നിവർക്കൊപ്പം മൈജിയുടെയും വിവോയുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:
Leading smartphone brand Vivo held the Kerala launch event for its latest premium device, the Vivo X Fold 5, in Kochi. The event also celebrated the record-breaking first-day sales of the Vivo X200 FE.