ടൈല്‍സ്, മാര്‍ബിള്‍സ്, ഗ്രാനൈറ്റ്സ് എന്നിവയുടെ വിപുലമായ ശേഖരമുള്ള ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് 35 വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 14 ശാഖകള്‍ തുടങ്ങിക്കഴിഞ്ഞു. 35 ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രി പി.രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് ചെയര്‍മാന്‍ സി.വിഷ്ണു ഭക്തന്‍ അധ്യക്ഷത വഹിച്ചു. അറേബ്യന്‍ ഫാഷന്‍ ജ്വല്ലറി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍, രാജസ്ഥാന്‍ മാര്‍ബിള്‍സ് മാനേജിങ് പാര്‍ട്ണര്‍ ബീനാ വിഷ്ണു ഭക്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയതായി നിര്‍മിക്കുന്ന രാജസ്ഥാന്‍ ഗ്രാന്‍ഡ് ഹോട്ടല്‍സ് ആന്‍റ് കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ വിഡിയോ പ്രകാശനവും ചടങ്ങില്‍ നടന്നു.