പ്രമുഖ ടെക് കമ്പനിയായ ഐ.ബി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നു പി.ജി. കോഴ്സുകള്‍ തുടങ്ങുന്നു. രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലുള്ള എസ് –വ്യാസ ഡീംഡ് ടു ബി യൂണിവേസ്റ്റിയിലാണു പി.ജി കോഴ്സുകള്‍ക്ക് തുടക്കമായത്. എം.ബി.എ, എം.സി.എ, എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകളാണ് ഐ.ബി.എമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത്.
തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിലബസും ഐ.ബി.എം സംവിധാനങ്ങളിലെ ഇന്റേണ്‍ഷിപ്പും പ്ലെയ്സ്മെന്റുകളും ഉള്‍പ്പെടുന്നതാണ് കോഴ്സുകള്‍.