പ്രമുഖ സ്വർണാഭരണ ബ്രാൻഡായ വിൻസ്‌മെര ഗ്രൂപ്പിന്റെ രാജ്യാന്തര ഹെഡ്ക്വാർട്ടേഴ്‌സ്, ദുബായ് ദെയ്‌റ ഗോൾഡ് സൂഖിൽ, ദുബായ് ഇത്ര പ്രൊജക്റ്റ് ഡയറക്ടർ റാഷിദ് അൽ ഹർമോദി ഉദ്ഘാടനം ചെയ്തു. ദുബായ് കരാമയിലെ ഷോറൂം പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ ഷാർജയിലെ റോള, ബർദുബായിലെ മീന ബസാർ, അബുദാബിയിലെ മുസഫ എന്നിവിടങ്ങളിലായി കൂടുതൽ ഷോറൂമുകൾ തുറന്ന് യുഎഇയിലെ റീട്ടെയിൽ രംഗത്ത് ശക്തമാവുകയാണ് ലക്ഷ്യം. സ്വര്‍ണ്ണാഭരണ നിര്‍മ്മാണം, മൊത്തക്കച്ചവടം, റീട്ടെയ്ല്‍, കയറ്റുമതി, ഇറക്കുമതി ഉൾപ്പടെ എല്ലാ മേഖലയിലും വിൻസ്മേരയുടെ സാന്നിധ്യമുണ്ടാകും. സ്വർണവ്യാപാര രംഗത്ത് 2000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗ്രൂപ്പ് ഉടമകൾ പറഞ്ഞു.