സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിക്ക് കൊച്ചിയില്‍ തുടക്കമായി. അരൂര്‍ എം.എല്‍.എ ദലീമ ജോജോ പദ്ധതി ഉദ്ഘാടനം ചെയ്തു... ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി അധ്യക്ഷയായ ചടങ്ങില്‍ വി–ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ.ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി. എറണാകുളം വനിത സംരക്ഷണ ഓഫീസര്‍ എസ്.ജീജ മുഖ്യ പ്രഭാഷണം നടത്തി. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വിവിധ സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായാണ് നാരിശക്തിയും നടപ്പിലാക്കുന്നത്. സമൂഹത്തിലെ തൊഴില്‍ രഹിതരായ സിംഗിള്‍ മദറോ, വിധവകളോ ആയ വനിതകള്‍ക്ക് പുതിയൊരു ജീവിതമാര്‍ഗം തുറന്നു കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.