ഹോട്ടല്‍ മാനേജ്മെന്‍റ്. ആധുനിക മനുഷ്യന്‍റെ ഏറ്റവും പഴക്കമുള്ള തൊഴില്‍ മേഖല. ഇന്ന് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറക്കുന്ന മേഖലയായി അത് മാറിക്കഴിഞ്ഞു. പ്രതിവര്‍ഷം മൂന്നുലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് ഈ രംഗത്ത് സൃഷ്ടിക്കപ്പെടുന്നത്.
ഹോട്ടല്‍ മാനേജ്മെന്‍റില്‍ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഐടി രംഗത്തേതുപോലെയോ അതിലും മികച്ചതോ ആയ ശമ്പള പാക്കേജും ഉറപ്പിക്കാം. ഈ ദിശയില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച പരിശീലനകേന്ദ്രങ്ങളിലൊന്നാണ് വയനാട്ടിലെ ഓറിയന്‍റല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, ഓറിയന്‍റല്‍ കോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട് എന്നിവ ഉള്‍പ്പെട്ട സമഗ്ര പരിശീലനസംവിധാനം.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരികള്‍ക്ക് ഹോട്ടലുകളില്‍ മാത്രമല്ല, എയര്‍ലൈന്‍സ്, ഷിപ്പിങ്, ക്രൂസ് ലൈന്‍സ്, റെയില്‍വേ കാറ്ററിങ്, ആശുപത്രികള്‍, ഇവന്‍റ് മാനേജ്മെന്‍റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ലിഷര്‍ ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ്, മാളുകള്‍, വന്‍കിട റസ്റ്റന്‍റ് ചെയിനുകള്‍ തുടങ്ങിയ വിപുലമായ തൊഴില്‍സാധ്യതകളാണുള്ളത്. വിദേശത്ത് ജോലിക്കും ഉപരിപഠനത്തിനും അവസരങ്ങള്‍ ഏറെയാണ്. അതിലേറെയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ള അവസരങ്ങള്‍.
ഹോട്ടല്‍ മാനേജ്മെന്‍റില്‍ നാല് ഘടകങ്ങളുണ്ട്. ഫ്രണ്ട് ഓഫിസ്, ഹൗസ് കീപ്പിങ്, ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബവ്‍റിജസ് സര്‍വീസ്. ഓരോന്നും തനതായ മികവ് ആവശ്യമുള്ള മേഖലകള്‍. അതില്‍ത്തന്നെ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഒന്നാണ് കളിനറി ആര്‍ട്സ്. ഓറിയന്‍റല്‍ കോളജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിന്‍റെ മുഖ്യആകര്‍ഷണം.
ഹോട്ടല്‍ മാനേജ്മെന്‍റ് മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റനേകം കോഴ്സുകളും ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഓഫര്‍ ചെയ്യുന്നുണ്ട്. മികച്ച അക്കാദമിക് നിലവാരവും പ്രവര്‍ത്തിപരിചയവുമാണ് എല്ലാ കോഴ്സുകളുടെയും ഹൈലൈറ്റ്. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതും ഇതുതന്നെയാണ്.
ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയില്‍ സ്ത്രീ ജീവനക്കാരുടെ കുറവ് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് പെണ്‍കുട്ടികള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ സുരക്ഷിതത്വവും അവസരങ്ങളും ഉറപ്പാക്കുന്നു. ഇത് തിരിച്ചറിഞ്ഞ് അനേകം പെണ്‍കുട്ടികള്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകളില്‍ ചേരുന്നുണ്ട്. തൊഴില്‍ മാത്രമല്ല, സ്വന്തമായി സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനുള്ള മികച്ച പരിശീലനവും തയാറെടുപ്പും കൂടിയാണ് ഓറിയന്‍റല്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ ഉറപ്പുനല്‍കുന്നത്. അത്തരത്തിലുള്ള വിജയകഥകള്‍ ലോകമെങ്ങും കാണാം. അത്തരം കൂടുതല്‍ വിജയഗാഥകള്‍ സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഓറിയന്‍റല്‍ ഗ്രൂപ്പ്.