ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നവീകരിച്ച പുതിയ ബ്രാഞ്ച് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്, ഓയിൽ ആൻഡ് ഗ്യാസ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എസി ടെക്നീഷ്യൻ എന്നീ കോഴ്സുകള്‍ AI ഇന്റഗ്രേറ്റഡ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്. നടക്കാവിൽ നടന്ന ചടങ്ങ് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സിഇഒ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.