കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ പത്താമത് ഷോറൂം മഞ്ചേരിയിൽ പ്രവര്‍ത്തനം ആരംഭിച്ചു. കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസിഡർ കൂടിയായ ഫഹദ് ഫാസിൽ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം 31 വരെ പണിക്കൂലിയില്ലാതെ ഉപഭോക്താക്കള്‍ക്ക് ആഭരണം വാങ്ങാനും അവസരമുണ്ട്.
ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.രാജഗോപാല്‍ , ഡയറക്ടര്‍മാരായ പ്രസാദ് രാജഗോപാല്‍, പ്രജീഷ് രാജഗോപാല്‍ എന്നിവരും സാമൂഹിക, രാഷ്രട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു