മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ കോഴ്സ് റാങ്കുകള്‍ നേടി മൂന്നാർ കേറ്ററിങ് കോളജിന്‍റെ സഹോദര സ്ഥാപനമായ മൗണ്ട് റോയൽ കോളജ് വിദ്യാർഥികള്‍. ബിഎസ്‌സി ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കുലിനറി ആര്‍ട്സിലെ ആദ്യ മൂന്ന് റാങ്കുകളാണ് മൗണ്ട് റോയൽ കോളജ് വിദ്യാര്‍ഥികള്‍ നേതിയത്. ഒന്നാം റാങ്ക് എസ്. അനന്തകൃഷ്ണന്‍ കരസ്ഥമാക്കി. ആരതി സതീഷും പി.പി കൃഷ്ണപ്രിയ നായരും രണ്ടാം റാങ്ക് പങ്കിട്ടു. ഗീവര്‍ഗീസ് ജോയിയാണ് മൂന്നാം റാങ്ക് സ്വന്തമാക്കിയത്.