എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സൗത്ത് ബ്ലോക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം. ആതുര സേവന രംഗത്ത് ആവശ്യമായ സേവനത്വരയും മാനുഷിക പരിഗണനയും ഒരുപോലെ പുലര്‍ത്തിയതാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം.പി., ടി. ജെ. വിനോദ് എം.എല്‍.എ, മെഡിക്കല്‍ ട്രസ്റ്റ് എംഡി ഡോ. പി.വി. ലൂയിസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.