വന്‍കിട ബ്രാന്‍ഡുകളുടേതുള്‍പ്പെടെ വാച്ചുകളുടെ മികച്ച കളക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് കണ്ണൂര്‍ ഷോറൂമില്‍ പ്രീമിയം എക്സിബിഷന്‍ തുടങ്ങി. ടൈം അണ്‍വെയ്ല്‍ഡ് എന്നുപേരിട്ട എക്സിബിഷന്‍ മെയ് നാലുവരെ നീണ്ടുനില്‍ക്കും. ടാഗ്ഹയര്‍, റാഡോ, ലോഞ്ചിന്‍സ്, സീക്കോ, ടിസോ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ വാച്ചുകളാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറി വാച്ചുകളുടെ ലിമിറ്റഡ് എഡിഷന്‍ പീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവും നല്‍കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു. എക്സിബിഷന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.