പ്രമുഖ സ്വർണ വ്യവസായി ജോസ് ആലുക്കാസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുസ്തക പ്രകാശനം നടത്തി. തൃശൂരിൻ്റെ സ്വർണ്ണ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ് ‘ഗോള്‍ഡ്’ എന്ന ആത്മകഥയിൽ പറയുന്നത്. തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, മന്ത്രി കെ. രാജന്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ നടനും ജോസ് ആലുക്കാസിൻ്റെ പാൻ ഇന്ത്യൻ അംബാസിഡറുമായ ആർ.മാധവൻ ജോസ് ആലുക്കാസിന്റെ വിജയ വഴികളെക്കുറിച്ച് പറഞ്ഞു.