ഇലക്ടോണിക് - ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 57-ാമത് ഹൈടെക്ക് ഷോറൂം മലപ്പുറം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുതിയ ഷോറും ഉദ്ഘാടനം ചെയ്തു.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, കൗൺസിലർ മഞ്ജുഷ പ്രലോഷ് എന്നിവർ ഭദ്ര ദീപം തെളിയിച്ചു. നഗരസഭാ ചെയർമാൻ ഷാഹുൽഹമീദാണ് ആദ്യവിൽപ്പന നിർവഹിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ് ഇലക്ട്രോണിക്സ് ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗോപു നന്തിലത്ത് പറഞ്ഞു.
മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കു പുറമെ സ്‌മാർട്ട് ഫോണുകളും ലാപ്ടോപ്പുകളടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് കാഷ്ബാക്ക് ആനുകൂല്യങ്ങൾ, പലിശയില്ലാതെ തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഇഎംഐ ഫിനാൻസ് സ്‌കീമുകൾ, തുടങ്ങിയ ഓഫറുകളും പുതിയ ഷോറൂമിന്‍റെ പ്രത്യേകതയാണ്.