കല്യാണ്‍ സില്‍ക്സിന്‍റെ നവീകരിച്ച കല്‍പ്പറ്റയിലെ ഷോറൂമിന്റെ മെഗാ റീ ഓപ്പണിങ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചു. രാവിലെയായിരുന്നു ചടങ്ങ്. ഷോറൂമില്‍ പ്രവര്‍ത്തിക്കുന്ന കല്യാണിന്‍റെ യൂത്ത് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഫാസിയോയുടെ ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദിഖും നിര്‍വഹിച്ചു. ഏറ്റവും വിലക്കുറവിൽ മികച്ച ഗുണനിലവാരമുള്ള വസ്ത്രശ്രേണിയാണ് കല്യാൺ കൽപ്പറ്റയിൽ അവതരിപ്പിക്കുന്നത്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വക്കറ്റ് ടിജെ ഐസക്, കൌണ്‍സിലര്‍ ഹംസ ചക്കുങ്ങല്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയല്‍, കല്യാണ്‍ സില്‍ക്സ് ആന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ ടിഎസ് പട്ടാഭിരാമന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു