ജയലക്ഷ്മി സിൽക്സിന്‍റെ ആറാമത്തെ ഷോറൂം കൊച്ചി പാലാരിവട്ടം ബൈപ്പാസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബ്രൈഡൽ മണ്ഡപത്തിന്‍റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, ജയലക്ഷ്മി സിൽക്‌സ് മാനേജിങ് ഡയറക്ടർ ഗോവിന്ദ് കമ്മത്ത്, ഡയറക്ടർമാരായ നാരായണ കമ്മത്ത്, സതീഷ് കമ്മത്ത്, സുജിത്ത് കമ്മത്ത്, അഭിഷേക് കമ്മത്ത് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡയറക്ടർ സതീഷ് കമ്മത്ത് പറഞ്ഞു.