അവയവമാറ്റ പ്രക്രിയയിലെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ശില്പശാലയുമായി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ. അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് ആണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്. കാർഡിയോതൊറാസിക് സർജൻ ഡോ. വി.വി ബാക്ഷി ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ പങ്കെടുത്തവർക്ക് ആക്ടിമോസ് ലാബ് സന്ദർശിക്കാനുള്ള അവസരം ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250ലധികം വിദഗ്ധരാണ് കൊച്ചിയില്‍നടന്ന ശിൽപ്പശാലയുടെ ഭാഗമായത്.