മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ്.യു.വികൾ പുറത്തിറക്കി. XEV 9E, BE 6 എന്നിവയുടെ ഒൻപത് മോഡലുകളാണ് വിപണിയിൽ എത്തുക. ബി.ഇ 6 മോഡലിന് 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയും എക്സ്.ഇ.വിക്ക് 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപവരെയുമാണ് എക്സ് ഷോറൂം വില. ബുക്കിങ് 14 ന് ആരംഭിക്കും. മാർച്ച് പകുതിയോടെ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.