ഐ.ടി. സ്ഥാനമായ ഇൻഫോസിസിൽ കൂട്ടപ്പിരിച്ചുവിടൽ. മൈസുരു ക്യാംപസിലെ 700 പേരുടെ ട്രെയിനി ബാച്ചില്‍ നിന്ന് നാനൂറുപേരെ ഒറ്റയടിക്കു പുറത്താക്കി. ജോലിക്കെടുത്തു മൂന്നുമാസം കഴിഞ്ഞയുടനെ പരീക്ഷ എഴുതിച്ചെന്നും ഇതില്‍ പാസാകാത്തവരോടു ഉടനടി ക്യാംപസ് വിടാനുമായിരുന്നു നിര്‍ദേശം. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ചു നടത്തിയതായിരുന്നു പരീക്ഷകളെന്നും കേന്ദ്ര തൊഴിൽമന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ തൊഴിലാളി സംഘടന അറിയിച്ചു