സ്മൈൽ ഇന്ത്യ പകൽ വീടുകളുടെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായുള്ള ക്രിസ്മസ് ആഘോഷം കോട്ടയത്ത് നടന്നു. ബിഷപ്പ് ജേക്കബ് മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. തിരുവല്ല C.S.S സെക്രട്ടറി റവറന്റ് സാം.ടി.കോശി ക്രിസ്മസ് സന്ദേശം പകർന്നു. സിഎസ്ഐ വിമൻസ് ഫെലോഷിപ്പിന്റെയും മാന്നാനം കെ. ഇ. കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും സിഎംഎസ് കോളജ് സോഷ്യോളജി ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്മൈൽ ഇന്ത്യ സെക്രട്ടറി ടിറ്റോ തോമസ്,സിഎസ്ഐ വിമൻസ് ഫെലോഷിപ്പ് പ്രസിഡന്റ് ജെസ്സി കോശി തുടങ്ങിയവർ പങ്കെടുത്തു