ലോക ഹൃദ്രോഗദിനത്തില്‍ കോഴിക്കോട് കടല്‍ തീരത്ത് കരുത്തിന്‍റെ തിരയിളക്കി മനോരമ ക്വിക്ക് കേരളയുടെ ഫിറ്റ്മാനിയ ഫിറ്റ്നസ് ചലഞ്ച്. വ്യായാമങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കേരള ഹെല്‍ത്ത് ക്ലബ് ഓര്‍ഗനൈസനേഷന്‍റെ സഹകരണത്തോടെ നടത്തിയ പരിപാടിയല്‍ നിരവധിപേര്‍ പങ്കാളികളായി. കാലിക്കറ്റ് എഫ്സി താരങ്ങളായ മുഹമ്മദ് സലിം, എം.മനോജ് എന്നിവര്‍ ആവേശകരമായ ഫിറ്റ്നസ് ചലഞ്ച് ഉദ്ഘാടനം നിര്‍വഹിച്ചു.