ഓണാവേശം വാനോളം ഉയര്‍ത്താന്‍ കസവണിഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്‍റെ ഏറ്റവും പുതിയ ബോയിങ് 737–8 വിമാനത്തിലാണ് കസവ് വസ്ത്ര ശൈലിയില്‍ ടെയില്‍ ആര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനത്തെ കസവ് വസ്ത്രങ്ങളണിഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ വരവേറ്റു. പൂക്കളവും ഒരുക്കിയിരുന്നു. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.