കെഎസ്എഫ്ഇയുടെ ഡയമണ്ട് ചിട്ടികള്‍, ഡയമണ്ട് ചിട്ടികള്‍ ടു പോയന്റ് സീറോ പദ്ധതികളുടെ മെഗാ സമ്മാനത്തിനായുളള നറുക്കെടുപ്പ് കൊല്ലത്ത് നടന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയഞ്ച് ലക്ഷം രൂപയോ തത്തുല്യമായ ഡയമണ്ട് ആഭരണങ്ങളോ ലഭിക്കുന്ന ഡയമണ്ട് ചിട്ടി മെഗാ സമ്മാനത്തിന് തൃശൂര്‍ പെരിങ്ങനം ബ്രാഞ്ചിലെ ഇ.എം.ആദര്‍ശ് അര്‍ഹനായി. പതിനഞ്ച് ലക്ഷം രൂപയോ തത്തുല്യമായ ഡയമണ്ട് ആഭരണങ്ങളോ ലഭിക്കുന്ന ഡയമണ്ട് ചിട്ടി ടു പോയന്റ് സീറോ വിജയി ആലപ്പുഴ മുതുകുളം ബ്രാഞ്ചിലെ സരസനാണ്. വിജയികളെ മന്ത്രി ഫോണ്‍ വഴി സമ്മാന വിവരം അറിയിച്ചു. കെഎസ്എഫ്ഇ ചെയര്മാന് കെ വരദരാജന് ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തു.