ആദ്യബജറ്റില്‍ സഖ്യകക്ഷികള്‍ക്ക് വാരിക്കോരി നല്‍കി മോദി സര്‍ക്കാര്‍. ആന്ധ്രയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. 15000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ചന്ദ്രബാബു നായിഡുവിന് മോദി സര്‍ക്കാരിന്‍റെ സമ്മാനം. ആന്ധ്രയുടെ ജീവനാഡിയെന്ന് കരുതുന്ന പോളാവാരം ജലസേചന പദ്ധതി സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനനമന്ത്രി പറഞ്ഞു. ആന്ധ്രയിലേക്ക് വന്‍തോതില്‍ മൂലധന നിക്ഷേപമെത്തിക്കാനും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും കേന്ദ്രപദ്ധതികള്‍ സഹായിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
ബിഹാറിനും ബജറ്റില്‍ വലിയ പരിഗണയാണ് നിര്‍മല സീതാരാമന്‍ നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളും എക്സ്പ്രസ് വേയ്ക്കും പുറമെ സാമ്പത്തിക ഇടനാഴിയും പുതിയ മെഡിക്കല്‍ കോളജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റ് മുന്‍ഗണനകള്‍
കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍; ഉല്‍പാദന, സേവന മേഖലകളുടെ ശാക്തീകരണം
അടിസ്ഥാനസൗകര്യവികസനം; തൊഴില്‍–നൈപുണ്യവികസനം
നഗരവികസനം, ഗവേഷണ–വികസനം; മനുഷ്യവിഭവശേഷി വികസനം
ഊര്‍ജസുരക്ഷ, പുതുതലമുറ സാമ്പത്തിക പരിഷ്കാരങ്ങള്‍
കാര്‍ഷികമേഖലയ്ക്ക് 1.52 ലക്ഷം കോടി
കാര്‍ഷികമേഖലയ്ക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി
കാലാവസ്ഥാമാറ്റം പ്രതിരോധിക്കാന്‍ കഴിയുന്ന 109 വിളകള്‍ വികസിപ്പിക്കും
ഒരുകോടി കര്‍ഷകരെ പ്രകൃതിസൗഹൃദ കൃഷിയിലേക്ക് കൊണ്ടുവരും
പതിനായിരം ബയോ ഇന്‍പുട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കും
തൊഴില്‍ പാക്കേജ്
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ മൂന്നിനപാക്കേജ്
ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്‍റോള്‍മെന്റിന് പിന്തുണ
ഒരുമാസത്തെ ശമ്പളം (പരിധി - 15000 രൂപ) മൂന്ന് ഗഡുക്കളായി സര്‍ക്കാര്‍ നല്‍കും
ശമ്പളപരിധി ഒരുലക്ഷം രൂപ; ഒരുലക്ഷം യുവാക്കള്‍ക്ക് ഗുണമെന്ന് ധനമന്ത്രി
ആദ്യ നാലുവര്‍ഷം EPFO വിഹിതം അനുസരിച്ച് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇന്‍സന്റീവ്
അധിക ജീവനക്കാര്‍ക്ക് തൊഴിലുടമ നല്‍കുന്ന 2 വര്‍ഷത്തെ EPFO വിഹിതം റീഫണ്ട് ചെയ്യും