മെഡിമിക്സ് കുടുംബത്തിന്റെ 55 വർഷം നീണ്ട യാത്രയുടെ നാഴികക്കല്ലുകള്‍ ഉള്‍പ്പെടുത്തി മലയാള മനോരമ തയാറാക്കിയ കോഫി ടേബിൾ ബുക്ക് ' ദ് മെഡിമിക്സ് സോപ്പേറ' സംഗീതജ്ഞൻ ഇളയരാജ പ്രകാശനം ചെയ്തു. മെഡിമിക്സ് സോപ്പിന്റെ പിറവിക്കു കാരണക്കാരനായ ഡോ. വി.പി.സിദ്ധന്റെ ജീവിതം വിശദമായി പ്രതിപാദിക്കുന്നതാണ് പുസ്തകം. ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ് പുസ്തകം തയാറാക്കിയതെന്ന് എവിഎ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.എ.വി.അനൂപ് പറഞ്ഞു. തമിഴ്നാട്ടിൽ ആദ്യമായി മെഡിമിക്സ് സോപ്പ് വിൽപന നടത്തിയ കടയുടെ വിവരങ്ങള്‍ അടക്കം സമഗ്രമാണ് പുസ്തകമെന്ന് ചോലയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.എസ്.പ്രദീപ് പറഞ്ഞു. ജോ എ.സ്കറിയയാണു വിവരങ്ങള്‍ ക്രോഡീകരിച്ചത്. മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു, മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.തമിഴ്നാട്ടിൽ ആദ്യമായി മെഡിമിക്സ് സോപ്പ് വിൽപന നടത്തിയ കടയുടെ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തി സമഗ്രമായി തയാറാക്കിയതാണ്.