നോള്‍ട്ടയുടെ ഷോറൂം അലങ്കരിക്കു സമ്മാനം നേടു പദ്ധതിയായ ഗ്ലോ ആന്‍ഡ് ഗ്ലിറ്ററിന്‍റെ പത്താം പതിപ്പ് കൊച്ചിയില്‍ നടന്നു. ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സമ്മാനാര്‍ഹരായവര്‍ക്കുളള അവാര്‍ഡ് വിതരണം നടന്നു. സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു. ലക്കി ഡ്രോയുടെ ഒന്നാം സമ്മാന ജേതാവിനുള്ള മാരുതി എക്സ്പ്രസോ കാറും മറ്റ് സമ്മാനങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങര വിതരണം ചെയ്തു.