മൊബൈൽ, ഇലക്‌ട്രോണിക്സ് ഗൃഹോപകരണ വിപണിയിൽ കേരളത്തിലെ പ്രമുഖ ബ്രാൻഡായ മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രതാരം നിഖില വിമൽ ഷോറൂം ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ പ്രവർത്തിച്ചിരുന്ന മൈജി ഷോറൂം നവീകരിച്ചാണ് മൈജി ഫ്യൂച്ചറായി വിപുലീകരിച്ചത്. ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകൾ മൈജി ഫ്യൂച്ചറിൽ ഒരുക്കിയിട്ടുണ്ട്. ആദ്യം ഷോറൂമിലെത്തിയ 235 പേർക്ക് ഏറ്റവും വലിയ വിലക്കുറവിൽ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.