ethos-watch

TOPICS COVERED

രാജ്യത്തെ ഏറ്റവും വലിയ ആഡംബര വാച്ച് റീട്ടെയ്‌ലറായ ഈത്തോസിന്റെ ആദ്യ ബുട്ടിക് കൊച്ചിയിൽ തുറന്നു. നാൽപതോളം രാജ്യാന്തര വാച്ച് ബ്രാൻഡുകളാണ് ഇടപ്പള്ളിയിലെ ആറായിരം ചതുരശ്രയടി ഷോറൂമിലുള്ളത്.

 

സമയത്തിന്റെ വില അമൂല്യമെന്ന് പറയുന്നതുപോലെ അത്രമേൽ മൂല്യമേറിയ ഒരു വാച്ച് ബുട്ടിക്. ഇങ്ങിവിടെ കണ്ടറിവുമാത്രമുള്ള പലർക്കും മികച്ച ബ്രാൻഡുകൾ സ്വന്തമാക്കാൻ ഒരിടം.

ജേക്കബ് ആൻഡ് കമ്പനി, ബ്രെറ്റ്‌ലിംഗ്, ഗിറാർഡ്-പെരെഗാക്‌സ്, ബോവെറ്റ്, ബെൽ ആൻഡ് റോസ്, പാർമിജിയാനി എന്നിവയുൾപ്പെടെ വിപുലമായ ആഡംബര വാച്ച് ബ്രാൻഡുകളുടെ ശേഖരമാണ് ഈത്തോസിലുള്ളത്. പരിചയസമ്പന്നരായ വാച്ച് ടെക്നീഷ്യൻമാർക്കൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ വാച്ചുകൾ സർവീസ് ചെയ്യാനും സൗകര്യമുണ്ട്. 

ENGLISH SUMMARY: