25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന വിവാഹപാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ മെഗാ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത് ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡിലെയും പാളയത്തെയും നേരത്തെയുള്ള ഷോറൂമുകളാണ് വിപുലമായ കളക്ഷനും സൗകര്യങ്ങളുമുള്‍പ്പെടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ബോബി ചെമ്മണ്ണൂരും സിനിമാതാരം മഡോണ സെബാസ്റ്റ്യനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഈ മാസം മുപ്പത് വരെയാണ് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കുക.
ഒരു പവന്‍ വരെയുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി ഈടാക്കില്ലെന്നും കൂടുതല്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.