nandilath

വിപുലീകരണത്തിന്‍റെ ഭാഗമായി പുതിയ 10 ഷോറൂമുകൾ കൂടി ആരംഭിക്കുമെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ്. നന്തിലത്ത് ജി-മാർട്ടിന്‍റെ ഗോൾഡ് ഗാല ഓഫർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത് സംസാരിക്കവെയാണ് പ്രഖ്യാപനം. ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ സീസണുകളെ കോർത്തിണക്കിയാണ് ഗോപു നന്തിലത്ത് ജി മാർട്ട് ഉപഭോക്താക്കൾക്ക് ഗോൾഡ് ഗാല ഓഫർ ഏർപെടുത്തിയത്. 

സ്റ്റുഡിയോ അപ്പാർട്ട്മെന്‍റ്, 5 മാരുതി ഇഗ്നിസ് കാറുകൾ, 1 പവൻ സ്വർണ്ണം വീതം 125 പേർക്ക് എന്നിങ്ങനെയായിരുന്നു സമ്മാനങ്ങൾ. കൊച്ചി ഇടപ്പള്ളിയിലെ ഷോറൂമിൽ സംഘടിപ്പിച്ച  ചടങ്ങിൽ ഹൈബി ഇഡൻ എം.പി, കളമശേരി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, ഗോപു നന്ദിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വരി നന്തിലത്ത്, സിഇഒ പി.എ.സുബൈർ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:

Gopu Nanthilath Group to launch 10 new showrooms