
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം. ബിച്ചിൽ നടന്ന പൊതു സമ്മേളനം എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്തു. കേബിൾ ടി.വി. ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നയങ്ങൾ തിരുത്തണമെന്ന് എളമരം കരീം എം.പി. ആവശ്യപ്പെട്ടു.
മൂന്ന് ദിവസങ്ങളായി കോഴിക്കോടാണ് 14–ാമത് സി.ഒ.എ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിന് മുന്നോടിയായി അയ്യായിരത്തിലധികം കേബിൾ ടിവി ഓപ്പറേറ്റർമാർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ്സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
14 ജില്ലകളുടെ പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും പ്ലോട്ടുകളും ഘോഷയാത്രയിൽ അണിചേർന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ഹാളിൽ നടക്കും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.
Cable TV Operators State Conference begins in Kozhikode