business-club

ഗതാഗത നിയമങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യത്തെകുറിച്ചും ലഹരിമരുന്നിന്‍റെ അപകടങ്ങളെകുറിച്ചും യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ബിസിനസ് ക്ലബിന്‍റെ നേതൃത്വത്തില്‍ ദ ഗ്രേറ്റ് റാലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ബീച്ച് ഗാന്ധിറോഡില്‍ നിന്നാരംഭിച്ച കാര്‍ റാലിയുടെ ഫ്ലാഗ് ഓഫ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര്‍.സുമേഷ് നിര്‍വഹിച്ചു. 

 

കേരളത്തിലുടനീളം ട്രാഫിക്ക് ബോധവല്‍ക്കരണം ഉണ്ടാക്കിയെടുക്കനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് റാലിയെന്ന് മൈജി ഗ്രൂപ്പ് ചെയര്‍മാന്‍ എ.കെ.ഷാജി പറ‍ഞ്ഞു.

Business Club with The Great Rally Championship for traffic awareness