സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസത്തിലേക്ക് കടക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ക്കായി 30 ദിവസമാണ് മുന്നിലുള്ളത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായതിനാല്‍.തന്നെ പ്രധാനപ്പെട്ട ചില സാമ്പത്തിക മാറ്റങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനത്തില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ടും ഫാസ്ടാഗ് കെവൈസി, പേടിഎം പേയ്മെന്‍റ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ടുമുള്ള സമയ പരിധികള്‍ മാര്‍ച്ച് മാസത്തിലാണ്.
ആധാര്‍ അപ്ഡേഷന്‍
മൈആധാര്‍ആപ്പിലും വെബ്സൈറ്റിലും സൗജന്യമായി ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ചില്‍ അവസാനിക്കും. മാര്‍ച്ച് 14 വരെ സൗജന്യമായി വിവരങ്ങള്‍ അപേഡ്റ്റ് ചെയ്യാം. മാര്‍ച്ച് 14 ന് ശേഷം മേല്‍വിലാസ രേഖകള്‍, ഐഡന്‍റിറ്റി രേഖകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് പണം നല്‍കണം .2023 ഡിസംബറിലാണ് യുഐഡിഎഐ സമയപരിധി ഉയര്‍ത്തിയത്.
പേടിഎം പേയ്മെന്‍റ് ബാങ്ക്
ആര്‍ബിഐ നടപടി നേരിടുന്ന പേടിഎം പേയ്മെന്‍റ് ബാങ്ക് ഫെബ്രുവരിയില്‍ വാര്‍ത്തിയില്‍ നിറഞ്ഞിരുന്നു. പേടിഎം പെയ്മെന്‍റ് ബാങ്കുമായി ബന്ധപ്പെട്ട സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടി നല്‍കിയത് മാര്‍ച്ച് 15 ലേക്കാണ്. നേരത്തെ പേടിഎം പെയ്മെന്‍റ് ബാങ്കിന് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് ഫെബ്രുവരി 29 മുതല്‍ വിലക്കുണ്ടായിരുന്നു. ഇതാണ് ആര്‍ബിഐ മാര്‍ച്ച് 15 ലേക്ക് നീട്ടുകയായിരുന്നു, നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ക്രെഡിറ്റ് ഇടപാടുകള്‍, ടോപ്പ് അപ്പ് തുടങ്ങിയ സേവനങ്ങളും മാര്‍ച്ച് 15 മുതല്‍ ലഭ്യമാകില്ല.
നികുതി ലാഭിക്കാനുള്ള അവസരം
2023–24 സാമ്പത്തിക വര്‍ഷത്തിലെ നികുതി ലാഭിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ നടത്താന്‍ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. 2023 ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്പത്തിക നികുതി വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ നികുതി വ്യവസ്ഥയാണ് നിലവില്‍ ഡിഫോള്‍ട്ട് വ്യവസ്ഥ.
ഫാസ്റ്റ്ടാഗ്
ഫെബ്രുവരി 29 നകം കെവൈസി നടപടി പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കളുടെ ഫാസ്റ്റ്ടാഗുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഡിആക്ടിവേറ്റ് ആകുമെന്ന് ദേശിയ പാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 'വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്റ്റ്ടാഗ്' നടപടിയുടെ ഭാഗമായാണ് നടപടി. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും.
ബാങ്ക് അവധി
ശനി ഞായര്‍ ദിവസങ്ങളിലെ അവധി അടക്കം രാജ്യത്ത് 12 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. 11, 25 തീയതികളിലെ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ സാധാരാണ അവധികള്‍ക്ക് പുറമെ മാര്‍ച്ച് 8, 29 തീയതികളിലും ബാങ്ക് അടഞ്ഞു കിടക്കും.
Know the financial changes happening in march 2024