ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) സാന്നിധ്യം ലോകത്ത് കൊണ്ടുവന്ന മാറ്റം വലുതാണ്. ലോകം എഐയ്ക്ക് പിന്നാലെ പോകുമ്പോള്‍ ഇന്ത്യയും ഈ രംഗത്ത് മാറി നില്‍കുന്നില്ല. ഇന്ത്യയില്‍ പൊതു–സ്വകാര്യ പങ്കാളിത്തതോടെ ചാറ്റ്ജിപിടി മാതൃകയിലുള്ള പുതിയ എഐ സംവിധാനം എത്തുകയാണ്. ഭാരത്ജിപിടി ഇക്കോസിസ്റ്റത്തിന് കീഴില്‍ നിര്‍മിക്കുന്ന സംവിധാനത്തിന് ഹനൂമാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് പങ്കാളിത്തമുള്ള പദ്ധതിയില്‍ സീതാലക്ഷ്മി ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, നാഷനണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‍വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനി എന്നിവയും ഇന്ത്യയിലെ മികച്ച എന്‍ജിനീയറിങ് കോളേജുകളും പ്രവര്‍ത്തിക്കുന്നു.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ടെക്നോളജി കോണ്‍ഫറന്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഭാരത്ജിപിടി ഇക്കോസിസ്റ്റത്തിന്‍റെ എഐ മാതൃകയായ ഹനൂമാന്‍റെ അവതരണം നടന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് തമിഴില്‍ എഐ ബോട്ടിനോട് സംശയങ്ങള്‍ ചോദിക്കുന്നതും ബാങ്കര്‍ ഹിന്ദിയില്‍ സംഭാഷണം നടത്തുന്നതും കംപ്യൂട്ടര്‍ കോഡ് ഉപയോഗിക്കുന്നതുമാണ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്. ഹിന്ദി, തമിഴ്, തെലുങ്, മലയാളം, മറാത്തി അടക്കം 11 ഇന്ത്യന്‍ ഭാഷകളില്‍ ഭാരത്ജിപിടി ലഭ്യമാകും. 22 ഭാഷകളിലേക്ക് വ്യാപിക്കാനാണ് ഭാരത്ജിടിപിയുടെ പദ്ധതി.
11 പ്രാദേശിക ഭാഷകളിലും ഹെല്‍ത്ത് കെയര്‍, ഭരണനിര്‍വഹണം, സാമ്പത്തിക സേവനം, വിദ്യാഭ്യാസം എന്നി മേഖലകളിലുമാണ് ഹനൂമാന്‍ എഐ മോഡല്‍ വിഭാവനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറും റിലയന്‍സ് ജിയോ ഇന്‍ഫോകോം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ്സിറ്റീസ് എന്നിവ ചേര്‍ന്നാണ് മോഡല്‍ അവതരിപ്പിക്കുന്നത്. പദ്ധതി വിജയകരമാവുകയാണെങ്കില്‍ ഇന്ത്യുടെ എഐ സാങ്കേതിക വിദ്യയില്‍ മുതല്‍കൂട്ടാകും. അടുത്ത മാസത്തോടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്സ്റ്റ് ടു ടെക്സ്റ്റ്, ടെക്സറ്റ് ടു വിഡിയോ, ടെക്സ്റ്റ് ടു സ്പീച്ച് എന്നിങ്ങനെയുള്ള മോഡുകളില്‍ ഇത് ഉപയോഗിക്കാം. കൂടുതല്‍ ഉപഭോക്തൃ സൗഹദമായിരിക്കും ഹനൂമാന്‍ എന്ന് ഐഐടി ബോംബെയിലെ ഡിപ്പോര്‍ട്ട്മെന്‍റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ചെയര്‍ ഗണേഷ് രാമകൃഷ്ണന്‍ പറഞ്ഞു റിലയന്‍സ് ജിയോ ഇത് ഉപയോഗിച്ച് ആവശ്യക്കാരായവര്‍ക്ക് ഇഷ്ടാനുസൃതമായ മോഡലുകള്‍ നിര്‍മിക്കും. ജിയോ ബ്രെയിന്‍ എന്ന പേരില്‍ സ്വന്തം നെറ്റ് വര്‍ക്കില്‍ എംഐ ഉപയോഗിക്കാന്‍ ജിയോ ശ്രമിക്കുന്നുണ്ട്.
Reliance industries backed consortium introduce chatgtp model AI tool hanooman