Print

കൂണ്‍ കൃഷി മികച്ച വരുമാനമാര്‍ഗമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ അത് എങ്ങനെ ചെയ്യണം, വിളവെടുപ്പിലും വിപണനത്തിലും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം തുടങ്ങി ഒരുപാട് സംശയങ്ങള്‍ കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കുണ്ട്. ഈ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താന്‍ മലയാള മനോരമയുടെ എജ്യൂക്കേഷന്‍ പോര്‍ട്ടലായ മനോരമ ഹൊറൈസണ്‍ സൗകര്യമൊരുക്കുന്നു. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വരുമാനം നേടാവുന്ന തരത്തില്‍ കൂണ്‍ കൃഷി ചെയ്യുന്നതിന് ഹൊറൈസണ്‍ പരിശീലനം നല്‍കുന്നു. ലീനാസ് ഫാമിങ്ങിന്റെ സഹകരണത്തോടെ ഫെബ്രുവരി 24ന് ക്ലാസുകള്‍ ആരംഭിക്കും. ഭക്ഷ്യയോഗ്യമായ കൂൺ എങ്ങനെ കൃഷി ചെയ്യണമെന്ന് മാത്രമല്ല, വിളവ് ഏറ്റവും ഫലപ്രദമായി എങ്ങനെ വിപണനം ചെയ്യണമെന്നും ഈ കോഴ്സിലൂടെ മനസിലാക്കാം.

 

മികച്ച കൂൺ കർഷകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച  ലീനാസ് ഫാമിങ്ങിന്റെ മാനേജിങ് പാർട്ണർ ജിത്തു തോമസാണ് ക്ലാസ് നയിക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർക്ക്  700 രൂപ വില വരുന്ന റെഡി ടു ഹാർവെസ്റ്റ്  മഷ്‌റൂം ബാഗ് ലഭിക്കും. കോഴ്‌സ് പൂർത്തിയായതിന് ശേഷം ഇ-സർട്ടിഫിക്കറ്റും ക്ലാസുകളുടെ റെക്കോർഡിങ്‌സും  നല്‍കും. വിദ്യാർത്ഥികൾ, വർക്കിംഗ് പ്രൊഫഷണലുകൾ, വീട്ടമ്മമാർ, അങ്ങനെ ആരുമാകട്ടെ  നിങ്ങളുടെ ഇടവേളകൾ ഫലപ്രദമായി വിനിയോഗിക്കാൻ മികച്ച അവസരം ഒരുക്കുകയാണ് മനോരമ ഹൊറൈസൺ.
വിശദവിവരങ്ങൾക്ക് സന്ദർശിക്കാം - https://www.manoramahorizon.com/course/mushroom-farming-for-beginners/
ഫോണ്‍ – 9048991111