കേബിള്‍ ടി.വി മുഖേന ഇന്റര്‍നെറ്റ് നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ സേവനദാതാവായി കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് മാറി. ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതില്‍ കേരള വിഷന് ഒന്നാംസ്ഥാനമാണെന്ന് സി.ഒ.എ. ഭാരവാഹികള്‍ പറഞ്ഞു. ഉയര്‍ന്ന താരിഫിലുള്ള പുതിയ ബ്രോ‍ഡ്ബാന്‍ഡ് വരിക്കാര്‍ക്ക് സൗജന്യമായി ഫൈവ് ജി മോഡം നല്‍കും. ഇന്‍സ്റ്റലേഷനും സൗജന്യമായിരിക്കും. കേരള വിഷന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം ഉടനെ സജ്ജമാകും. ഐ.പി. ടി.വി. സര്‍വീസും ഉടനെ തുടങ്ങും. സംസ്ഥാനത്തെ ചെറുകിട സംരംഭകരായ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയാണ് കേരള