popees-babycare

 

രാജ്യത്തെ പ്രമുഖ ബേബി കെയർ ബ്രാൻഡ് ആയ പോപ്പീസ് പുതിയ പരസ്യ ചിത്രം പുറത്തിറക്കുന്നു. ‘ഫുള്‍ ഓഫ് ലവ്’ എന്ന പോപ്പീസ്  ടാഗ് ലൈനിനില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് പരസ്യ ചിത്രം തയാറാക്കിയിരിക്കുന്നത്. സ്നേഹത്തിന്‍റെ  ദത്തെടുക്കലിലൂടെ ഒന്നായിത്തീർന്ന ഒരു അമ്മയും മകളും  തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ ആവിഷ്കാരമാണ് ചിത്രം. കേരളത്തിനകത്തും പുറത്തും ഫാക്ടറികളുള്ള പോപ്പീസ് ഈ വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍ എന്ന  നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ്. 

ഓരോ അമ്മയും ഹൃദയത്തിൽ ജനിക്കുന്നു...പോപ്പീസ് സമർപ്പിക്കുന്നു ഈ പരസ്യചിത്രം ....നേർസാക്ഷ്യമാകുന്ന ആശയവും ചിത്രീകരണവും.  

 

ന്യൂബോണ്‍ വസ്ത്രങ്ങളുമായി ആരംഭിച്ച പോപ്പീസ് കുറഞ്ഞ കാലയളവില്‍ തന്നെ ഒരു കംപ്ലീറ്റ് മദര്‍ ആന്ഡ് ബേബി കെയര്‍ ബ്രാന്ഡായി ജനഹൃദയങ്ങളിലിടം നേടികഴിഞ്ഞു. ന്യൂബോണ്‍ വസ്ത്രങ്ങള്ക്കു പുറമേ ബേബി ഡയപ്പർ പാന്റ്‌സ്,  വിവിധയിനം ബേബി സോപ്പുകൾ, ഫാബ്രിക് വാഷ്,  മറ്റേര്‍ണിറ്റി വെയറുകൾ, ബേബി വാഷ്, ബേബി പൗഡർ, ബേബി വൈപ്‌സ് തുടങ്ങി അമ്മമാര്‍ക്കും  കുഞ്ഞുങ്ങള്‍ക്കുമായി നിരവധി ഉത്പ്പന്നങ്ങളാണ്  പോപ്പീസ് പുറത്തിറക്കുന്നത്.

 

Baby care brand Popees new advertisement