പുതിയ പ്രീമിയം സീലിങ് ഫാൻ മോഡലായ ഇൻസൈറ്റ് - ജി പുറത്തിറക്കി വി- ഗാർഡ്. ബ്രഷ്‌ലെസ് ഡി.സി മോട്ടോർ സംവിധാനമാണ് പുതിയ മോഡലിന്റെ സവിശേഷത. വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന ടെക്നോളജി, ശൈത്യകാലത്ത് ഉപയോഗിക്കാവുന്ന റിവേഴ്സ് മോഡ് ഓപ്പറേഷൻ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിൽ വി - ഗാർഡ് മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിൻ, നാഷനൽ പ്രൊഡക്ട് ഹെഡ് ജെയ്മോൻ മാത്യു എന്നിവർ ചേർന്ന് പുതിയ പ്രീമിയം മോഡൽ പുറത്തിറക്കി. 

V-Guard launched Insight-G