thazhayil

പത്തനംതിട്ട ഇലന്തൂരില്‍ താഴയില്‍ ഗ്രൂപ്പ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഗാന്ധിയന്‍മാരേയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയും ആദരിച്ചു. 1937 ജനുവരി 20ന് ഗാന്ധിജി ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മയിലാണ് ഗാന്ധിജയന്തി ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചത്.  സംവിധായകന്‍ ജൂഡ് ആന്റണി, സിനിമാതാരം അജു വര്‍ഗീസ് തുടങ്ങിയവരെ ആദരിച്ചു. മലങ്കര ഓര്‍ത്തഡോ ക്സ് സിറിയന്‍ ചര്‍ച്ച് വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, ഡോ. തോമസ് മാര്‍ തീത്തോസ് എപ്പി സ്‌കോപ്പ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. താഴയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ ആമുഖ പ്രഭാഷണം നടത്തി 

Gandhi Smriti was organized by the thazhayil Group