മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നാഷണൽ ഹബ് മുംബൈയിൽ പ്രവർത്തനം തുടങ്ങി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലുള്ള ബിസിനസ് വിപുലീകരണമാണ് അന്ധേരി എംഐഡിസി കോംപ്ലക്സിലുള്ള നാഷനൽ ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്. ആഭരണ ഇടപാടുകളുടെ ഏകോപനം, ഇ–കൊമേഴ്സ്, ഡിജിറ്റൽ ഗോൾഡ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നി പ്രവർത്തനങ്ങൾ ഇവിടെ നടക്കും. മഹാരാഷ്ട്രയിൽ രണ്ടു വർഷത്തിനകം ആയിരം കോടിയുടെ നിക്ഷേപം മലബാർ ഗ്രൂപ്പ് നടത്തുമെന്നും നാലായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. ലോക്മത് മീഡിയ ഗ്രൂപ്പ് ചെയർമാൻ വിജയ് ദർദ, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
National Hub of Malabar Gold and Diamonds started functioning in Mumbai